ഗര്‍ഭം, ആണിനും പെണ്ണിനും പപ്പായ അപകടം!

പപ്പായ ആരോഗ്യത്തിന് ഉത്തമമായ ഭക്ഷണവസ്തുവാണ്. ആരോഗ്യകരമായ പല ഗുണങ്ങളും ഒത്തിണങ്ങിയ ഒന്ന്.
പച്ചപ്പപ്പായയും പഴുത്ത പപ്പായയും ഒരുപോലെ ആരോഗ്യപ്രദമാണ്. മലബന്ധമടക്കമുളള പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് പപ്പായ.
എന്നാല്‍ ഏതിനും നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. ഇതുപോലെ പപ്പായയ്ക്കും. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ പപ്പായ ഏറെ ദോഷം ചെയ്യും. ഇത്തരം ചില സന്ദര്‍ഭങ്ങളെക്കുറിച്ചറിയൂ

ഗര്‍ഭകാലത്തു പൊതുവെ പപ്പായ കഴിയ്ക്കരുതെന്നു പറയും. ഇതിന് കാരണവുമുണ്ട്. ഇതിന്റെ കുരുവും വേരും നല്ലപോലെ പഴുക്കാത്ത പപ്പായയുമെല്ലാം അബോര്‍ഷന്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പഴുക്കാത് പപ്പായയിലെ ലാറ്റെക്‌സ് അതായത് പാല്‍ പോലെയുള്ളതാണ് ദോഷം വരുത്തുന്നത്.


പപ്പായയുടെ ഇലയിലടങ്ങിയിരിയ്ക്കുന്ന പാപ്പെയ്ന്‍ കുഞ്ഞുങ്ങള്‍ക്ക് ഏറെ ദോഷകരമാണ്. ഗര്‍ഭിണികള്‍ ഇതു കഴിച്ചാല്‍ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കു ശാരീരിക വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

ബിപി കുറയ്ക്കുന്ന ഒന്നാണ് പപ്പായ. ബിപിയ്ക്കുള്ള മരുന്നു കഴിയ്ക്കുന്നവര്‍ പപ്പായ കഴിയ്ക്കുന്നത് വല്ലാതെ ബിപി താഴാന്‍ കാരണമാകും.


കൂടുതല്‍ പപ്പായ കഴിയ്ക്കുന്നത് അന്നനാളത്തിന് പ്രശ്‌നങ്ങളുണ്ടാക്കും.

പപ്പായയുടെ കുരുവിനും ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ പുരുഷന്മാരുടെ ബീജങ്ങളെ ഇത് ദോഷകരമായി ബാധിയ്ക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *