പോക്കിരിരാജയ്ക്കു ശേഷം മമ്മൂട്ടിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്നു.സച്ചി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.ചിത്രത്തിന്‍റെ അണിയറ ജോലികൾ ഉടൻ ആരംഭിക്കും.
മമ്മൂട്ടിയുമൊത്ത് വീണ്ടും അഭിനയിക്കുമെന്ന് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പൃഥ്വി പറഞ്ഞിരുന്നു.പോക്കിരിരാജയ്ക്കു ശേഷം വൈശാഖ് ഒരുക്കുന്ന രാജ 2വിലും ഇരുവരും ഒന്നിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു.ആ ചിത്രം ഇതു വരെ തുടങ്ങിയിട്ടില്ല.മമ്മൂട്ടിയുടെ പുളളിക്കാരൻ സ്റ്റാറാ,പൃഥ്വിയുടെ ആദം ജോൺ എന്നിവ ഓണം റിലീസുകളായിരുന്നു.













