മഞ്ജു വാര്യരുടെ ചിത്രം ഉദാഹരണം സുജാത ഈ മാസം അവസാനം റിലീസ് ചെയ്യും.ചിത്രത്തിന്‍റെ ഗാനത്തിന്‍റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു.
അരിസ്റ്റോ സുരേഷ് പാടി അഭിനയിച്ച ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്.നാടൻ പാട്ട് ശൈലിയിലുളള പാട്ട് ഇതിനോടകം പ്രേക്ഷക പ്രീതി ഏറ്റു വാങ്ങിക്കഴിഞ്ഞിരുന്നു.സംഗീതസംവിദാനവും അരിസ്റ്റോ സുരേഷിന്‍റേത് തന്നെ.ഗോപീ സുന്ദറാണ് ഈ ആശയം മുന്നോട്ട് വച്ചത്.














