ചിറയന്‍കീഴ് മര്‍ദ്ദനം: പ്രതികളിലൊരാള്‍ പിടിയില്‍


ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഓട്ടോ ഡ്രൈവറെ നടുറോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മുടപുരം എസ്എന്‍ ജംഗ്ഷന് സമീപം താമസിക്കുന്ന അനന്തുവാണ് പിടിയിലായത്. മറ്റൊരു പ്രതി മുടപുരം സ്വദേശി ശ്രീക്കുട്ടന്‍ ഒളിവിലാണ്. ഇയാളെ ഉടനെ പിടികൂടുമെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.


ഓട്ടോറിക്ഷാ ഡ്രൈവറും പാചകത്തൊഴിലാളിയുമായ ആറ്റിങ്ങല്‍ മുടപുരം സ്വദേശി സുധീറാണ് ഈ മാസം 13ന് ആക്രമണത്തിന് ഇരയായത്.
മുടപുരം ജംഗ്ഷനിലെത്തിയ പ്രതികള്‍ നടുറോഡില്‍ ബൈക്കില്‍ വട്ടംകറങ്ങുകയും പല വാഹനങ്ങളെയും ഇടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സുഹൃത്തിനൊപ്പമെത്തിയ സുധീറിന്റെ ബൈക്കിലും ഇടിക്കാന്‍ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തപ്പോഴാണ് സുധീറിനെ യുവാക്കള്‍ പിടിച്ചിറക്കി നടുറോഡിലിട്ട് മാരകമായി മര്‍ദ്ദിച്ചത്.


മദ്യലഹരിയിലായിരുന്നപ്പോള്‍ ഉണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് അനന്തു പോലീസില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു.



Sharing is Caring