മന്ത്രി കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും


മന്ത്രി കെസി ജോസഫിനെതിരായ ക്രിമിനല്‍ കോടതിയലക്ഷ്യകേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. നേരിട്ട് ഹാജരാകണമെന്ന ഉത്തരവ് ഉണ്ടെങ്കിലും മന്ത്രി കെ സി ജോസഫ് ഇന്ന് കോടതി മുന്‍പാകെ ഹാജരായേക്കില്ല. പകരം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സാധ്യത.


മുഖ്യമന്ത്രിക്കെതിര പരാമര്‍ശം നടത്തിയ ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ആയിരുന്നു കേസിന് ആധാരം. ചായത്തൊട്ടിയില്‍ വീണ കുറുക്കന്റെ ഓരിയിടല്‍ എന്നായിരുന്നു കോടതി നിരീക്ഷണത്തെ മന്ത്രി കെ സി ജോസഫ് അധിക്ഷേപിച്ചത്. ഇത് ക്രിമിനല്‍ കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി വി ശിവന്‍കുട്ടി എംഎല്‍എയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.




Sharing is Caring