കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു


കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. ആരോളി ആസാദ് കോളനിയില്‍ സുജിത്തിനെയാണ് പത്തംഗസംഘം വീടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയത്. പിതാവ് ജനാര്‍ദനന്‍, മാതാവ് സുലോചന, ജ്യേഷ്ഠന്‍ ജയേഷ് എന്നിവര്‍ക്കും വെട്ടേറ്റു.


തിങ്കളാഴ്ച രാത്രി 11 മണിയോടെ 10 അംഗ സംഘം വീട്ടില്‍കയറി വെട്ടിയും വടികൊണ്ട് അടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളുടെ മാതാപിതാക്കളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചു.




Sharing is Caring