തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സ്വമേധയാ മത്സര രംഗത്ത് നിന്നും പിന്മാറുകയാണ്. തന്റെ ആഗ്രഹം കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പാര്‍ട്ടി നേതൃത്വത്തില്‍ തുടരാനാണ് താല്‍പര്യമെന്നും ആര്യാടന്‍ മുഹമ്മദ്.35 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതത്തിന് വിരാമമിട്ടാണ് ഇനി മത്സരിക്കാനില്ലെന്ന് ആര്യാടന്‍ മുഹമ്മദ് തുറന്ന് പറയുന്നത്. തന്റെ തീരുമാനം കെപിസിസിയെ അറിയിച്ചിട്ടുണ്ട്. തീരുമാനം നേതൃത്വം എതിര്‍ക്കില്ലെന്നാണ് വ്ശ്വാസമെന്നും അദ്ദേഹം പറഞ്ഞു.












