ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവും മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാനുമായ കെ.ഭാസ്കരനെതിരെ ഉയര്‍ന്ന ആരോപണം അവാസ്തവമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പൊലീസിനും സിപിഐഎമ്മിനും ഇത്തരം പരാതികളൊന്നും ലഭിച്ചിട്ടില്ല. ദളിത് യുവതിയെ ഭാസ്കരന് മര്‍ദിച്ചിട്ടില്ല. പരാതി അവാസ്തവമാണ്. എല്‍ഡിഎഫ് വിജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുണ്ടായ വാര്‍ത്തയാണത്. മട്ടന്നൂരില്‍ എല്‍ഡിഎഫ് നേടിയ വിജയം മറച്ചുപിടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഈ വിഷയം ഉന്നയിച്ചത്.
ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവിനെതിരെ നടപടിയെടുക്കാന്‍ സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശമെന്നായിരുന്നു ഇന്നു പുറത്തുവന്ന വാര്‍ത്ത. പാര്‍ട്ടിക്കാരിയായ ദളിത് യുവതിയെ മര്‍ദിച്ചെന്ന പേരിലാണ് കെ.ഭാസ്കരനെതിരെ നടപടി എടുക്കാന്‍ സിപിഐഎം സംസ്ഥാന ഘടകത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശമെത്തിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.














