മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരും

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. തെക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയും.

അതേസമയം, കോട്ടയം ജില്ലയില്‍ വെള്ളക്കെട്ടിലായ താഴ്ന്നപ്രദേശങ്ങളിലടക്കമുള്ള വെള്ളം ഇറങ്ങിതുടങ്ങി. മീനച്ചിലാറിന്റെയും കൈവഴികളുടെയും തീരത്തുള്ള റോഡുകളിലെ വെള്ളം ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ വീടുകള്‍ പലതും വെള്ളത്തിനുള്ളിലാണ്. അയര്‍ക്കുന്നം, മണിയാപറമ്പ് തുടങ്ങിയ പാടശേഖരത്തില്‍ വെള്ളംകയറി ആയിരക്കണക്കിന് ഏക്കര്‍ കൃഷി നശിച്ചു.

ജില്ലയിലെ 184 ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നത് 39,639 പേരാണ്. കോട്ടയം 78, വൈക്കം 66, ചങ്ങനാശേരി 35, മീനച്ചില്‍ 5 എന്നിങ്ങനെയാണു വിവിധ താലൂക്കുകളില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടനാട് മേഖലയില്‍ ക്യാംപുകള്‍ നടത്താന്‍ പറ്റിയ കേന്ദ്രങ്ങളടക്കം വെള്ളത്തിനിടയിലായതിനാല്‍ ദുരിതാശ്വാസപ്രവര്‍ത്തനവും കാര്യമായി നടക്കുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *