ബി.ജെ.പി ഞങ്ങളെ വീണ്ടും വഞ്ചിച്ചു: ആന്ധ്രാ മുഖ്യമന്ത്രി


അവിശ്വാസ പ്രമേയം എന്‍.ഡി.എ തകര്‍ത്തതിനു പിന്നാലെ ബി.ജെ.പിക്കെതിരെ കടുത്ത വിമര്‍ശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ബി.ജെ.പി ഞങ്ങളെ വീണ്ടും ചതിച്ചിരിക്കുകയാണെന്ന് അദ്ദേഹം പ്രതികരിച്ചു.


ആന്ധ്രയിലെ അഞ്ചു കോടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി. ഞാന്‍ ഡല്‍ഹിയിലേക്കു വരികയാണ്. സംസ്ഥാനത്ത് എന്താണ് നടക്കുന്നതെന്ന് എനിക്ക് രാജ്യത്തോടു പറയണം. ബി.ജെ.പി ഞങ്ങളെ രണ്ടാമതും ചതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


ഞങ്ങള്‍ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണ് ആവശ്യങ്ങളുന്നയിക്കുന്നതെന്ന മോദിയുടെ വാദം പരിഹാസ്യമാണ്. അദ്ദേഹത്തിനൊപ്പം സഖ്യത്തിലുണ്ടായിരിക്കേ ശത്രുക്കളുടെ കൂടെ കൂടാനാണ് അദ്ദേഹം നോക്കുന്നത്- പ്രമേയം കൊണ്ടുവന്ന ടി.ഡി.പി പ്രതിനിധി പറഞ്ഞു.

ഇത് ഭൂരിപക്ഷത്തിന്റെ പ്രശ്‌നമല്ലെന്നും ധാര്‍മികതയുടെ പ്രശ്‌നമായിരുന്നുവെന്നും മറ്റൊരു ടി.ഡി.പി എം.പി കെ ശ്രീനിവാസ് പറഞ്ഞു.



Sharing is Caring