മദ്യനയത്തെ സ്വാഗതം ചെയ്ത് ഐ.എന്‍.ടി.യു.സിയും…പുതിയതല്ല പഴയത് തിരിച്ചു കൊണ്ടു വന്നു..

സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ സ്വാഗതം ചെയ്ത് ഐ.എന്‍.ടി.യു.സിയും. മദ്യനയം ഇടതു സര്‍ക്കാര്‍ പുതിയതായി കൊണ്ടുവന്നതല്ലെന്നും പഴയത് തിരിച്ചു കൊണ്ടുവന്നതാണെന്ന് ഐ.എന്‍.ടി.യു.സി നേതാവ് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. ഒരുപാട് പേര്‍ തൊഴിലെടുക്കുന്ന മേഖലയാണിത്, തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടാണിതെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ടൂറിസം മേഖലയ്ക്കും ഗുണം ചെയ്യുന്ന നിലപാടാണ് കൈക്കൊണ്ടത്. മദ്യവര്‍ജ്ജനമാണ് നടപ്പിലാക്കേണ്ടത്. കോണ്‍ഗ്രസ്സ് എക്കാലത്തും ഇതായിരുന്നു സ്വീകരിച്ച നയമെന്നും കഴിഞ്ഞ സര്‍ക്കാര്‍ ദൗര്‍ഭാഗ്യവശാല്‍ ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചെന്നും ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു. ഷിബു ബേബി ജോണ്‍ മദ്യനയത്തെ സ്വാഗതം ചെയ്തതിന് പിന്നാലെയാണ് ആര്‍ ചന്ദ്രശേഖരന്റെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *