ഇന്ത്യക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് ഖത്തര്‍


പല രാജ്യങ്ങളും നയതന്ത്രബന്ധം ഉപേക്ഷിച്ചത് ഖത്തറിന് പ്രതിസന്ധിയുണ്ടാക്കില്ലെന്ന് അധികൃതര്‍. ഇന്ത്യക്കാര്‍ ഇതോര്‍ത്ത് ഭയപെടേണ്ടതില്ലെന്ന് ഖത്തര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ല. ഇന്ത്യന്‍ എംബസി നല്‍കിയ കത്തിലാണ് ഖത്തര്‍ ഭരണകൂടത്തിന്റെ മറുപടി.
ആവശ്യ സാധനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. എല്ലാ മുന്‍കരുതലുകളും ഖത്തര്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഗള്‍ഫ് സര്‍വീസുകള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിസന്ധിയുണ്ടായാല്‍ ഇന്ത്യന്‍ വിമാനങ്ങള്‍ ഉപയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
നിരോധനം ഏര്‍പ്പെടുത്തിയ സര്‍വീസുകളിലെ ടിക്കറ്റുകള്‍ റീഫണ്ട് ചെയ്യും. അടിയന്തര സാഹചര്യത്തില്‍ അധിക സര്‍വ്വീസ് നടത്താമെന്നും അറിയിച്ചു. ആറു ലക്ഷത്തോളം ഇന്ത്യക്കാര്‍ ഖത്തറിലുണ്ട്.




Sharing is Caring