മാൻഹോളിനു പിന്നാലെ സ്ത്രീകേന്ദ്രീകൃത സിനിമയുമായി വിധു വിൻസന്‍റ്,റിമയും സുരഭിയും നായികമാർ


രാജ്യാന്തര ചലച്ചിത്രോത്സവത്തിലും സംസ്ഥാന പുരസ്കാരങ്ങളിലും നേട്ടങ്ങൾ കരസ്ഥമാക്കിയ മാൻഹോൾ എന്ന സിനിമയുടെ സംവിധായക വിധു വിൻസെന്‍റ് പുതിയ സിനിമയുമായെത്തുന്നു.സ്ത്രീകേന്ദ്രീകൃതമാണ് പുതിയ സിനിമയുടെ പ്രമേയം.


ദേശീയ പുരസ്കാര ജേത്രി സുരഭി ലക്ഷ്മി,സംസ്ഥാന പുരസ്കാര ജേത്രി റിമ കല്ലിങ്കൽ എന്നിവരാണ് ചിത്രത്തിലെ നായികമാർ.സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങളാണ് വിധു സിനിമയ്ക്കായി തെരഞ്ഞെടുക്കുന്നത്.


പാർശ്വവൽക്കരിക്കപ്പെട്ട തോട്ടി വേലക്കാരെ കുറിച്ചുളളതായിരുന്നു വിധുവിന്‍റെ ആദ്യസിനിമ മാൻഹോൾ.ദ കാസ്റ്റ് ഓഫ് ക്ലെൻലിനെസ് എന്ന 2014ലെ വിധുവിന്‍റെ തന്നെ ഡോക്യുമെന്‍ററിയാണ് പിന്നീട് സിനിമയായത്.



Sharing is Caring