മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ദില്ലി: മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം. ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ മദ്യനയത്തിന്റെ അന്തസത്തോടെ ചോദ്യം ചെയുന്നുവെന്ന് സുപ്രീംകോടതി വിലയിരുത്തി. മദ്യനയം എതിര്‍ക്കുന്ന ബാറുടമകള്‍ക്ക് ബിയര്‍ പാര്‍ലറുകളുടെ കാര്യത്തില്‍ മൗനമെന്താണെന്നും അതും മദ്യ നയത്തിന്റെ ഭാഗമല്ലേ എന്ന് ബാറുടമകളോട് കോടതി ചോദിച്ചു.  മദ്യനയത്തെ എതിര്‍ത്ത് ബാറുടമകള്‍ സമര്‍പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. മദ്യനയത്തെ അനുകൂലിച്ച് സുപ്രീംകോടതി നേരത്തെ രംഗത്ത് വന്നിരുന്നു. ഘട്ടം ഘട്ടമായി മദ്യ നിരോധനം നടപ്പാക്കുന്നതില്‍ തെറ്റ് എന്തെന്ന് കോടതി ചോദിച്ചു.  ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു. മദ്യവില്‍പ്പന ശാലയ്ക്കു മുന്നിലെ ക്യൂ കൂടുമ്പോള്‍ കുറേപ്പേരെങ്കിലും മദ്യം വാങ്ങാതെ പോകില്ലേ. കേരളത്തിലുള്ളവര്‍ക്ക് പണം കൂടുതല്‍ ഉള്ളതുകൊണ്ടാണോ മദ്യ ഉപയോഗം വര്‍ധിച്ചതെന്നും കോടതി ചോദിച്ചിരുന്നു. wine

Spread the love