നാലു പേര്‍ ചേര്‍ന്നുള്ള ബലാത്സംഗം പ്രായോഗികമല്ല; മുലായം സിങ്ങ് യാദവ്

ബലാത്സംഗത്തെ അനുകൂലിച്ച് നിരവധി പ്രസ്താവനകളിലുടെ വിവാദത്തിലായ സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷന്‍ മുലായം സിങ്ങ് യാദവ് വീണ്ടും വിവാദത്തില്‍. മുലായത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും രംഗത്ത് വന്നു. കൂട്ട ബലാത്സംഗത്തിന്റെ പേരില്‍ നിരവധി കേസുകള്‍ സംസ്ഥാനത്ത് രജിസ്ട്രര്‍ ചെയ്യുന്നുണ്ടെങ്കിലും നാല് പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് പ്രായോഗികമല്ലെന്ന്  മൂലായം പറഞ്ഞു. ഒരാള്‍ ബലാല്‍സംഗം ചെയ്താല്‍ അതു മനസ്സിലാക്കാം. എന്നാല്‍ നാലു പേര്‍ ചേര്‍ന്നുള്ള ബലാത്സംഗം പ്രായോഗികമല്ല. നിരപരാധികളെ കേസില്‍ പെടുത്തി പീഡിപ്പിക്കുന്നതും ശരിയല്ലെന്ന് മൂലായം പറഞ്ഞു.ഉത്തര്‍പ്രദേശിനെ തെറ്റായ രീതിയില്‍ കാണിക്കാനാണ് മറ്റുളളവരുടെ ശ്രമമെന്നും മുലായം പറഞ്ഞു.mulayam_singh_230114

Spread the love

Leave a Reply

Your email address will not be published. Required fields are marked *