മദനിക്ക് എട്ട് ദിവസം കേരളത്തില്‍ തങ്ങാന്‍ അനുമതി

ബംഗളൂരു സ്ഫോടന കേസിൽ അറസ്റ്റിലായ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോവാൻ എട്ടു ദിവസത്തെ സമയം സുപ്രീകോടതിയുടെ നിര്‍ദ്ദേശ പ്രകാരം എൻഐഎ കോടതി അനുവദിച്ചു. ഈ മാസം നാലു മുതൽ 12വരെയാണ് കോടതി അവധി അനുവദിച്ചിരിക്കുന്നത്.

മദനിക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താനും ബംഗളൂരു പോലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധിതയായ അമ്മയെ കാണാൻ വേണ്ടിയാണ് മദനിക്ക് കേരളത്തിലേക്ക് പോവാൻ സുപ്രീംകോടതി നേരത്തെ അനുമതി നൽകിയത്. എത്ര ദിവസം അനുവദിക്കാൻ വിചാരണക്കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. മാതാവിന്റെ രോഗവിവരങ്ങൾ കോടതിയെ അറിയിക്കുകയും വേണം.യാത്ര സംബന്ധിച്ച വിവരങ്ങള്‍ മഅദനിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി. മഅദനിയെ നാട്ടിലേക്ക് വിടുന്നതിനെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *