ധാക്ക ഭീകരാക്രമണം: കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും


ബംഗ്ലാദേശിലെ ധാക്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരിയും. താരുഷി ജെയ്ന്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. താരുഷിയുടെ കുടുംബവുമായും അച്ഛന്‍ സഞ്ജീവ് ജെയ്‌നുമായി സംസാരിച്ചെന്നും ദു:ഖത്തില്‍ പങ്കുചേരുന്നതായും സുഷമ സ്വരാജ് പറഞ്ഞു. ധാക്കയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് താരുഷി ജെയ്ന്‍ പഠിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ആറു ഭീകരരെ സുരക്ഷാ സൈന്യം കൊലപ്പെടുത്തുകയും ചെയ്തു. അക്രമണത്തില്‍ മരണപ്പെട്ടവരില്‍ കൂടുതലും ജപ്പാന്‍കാരും ഇറ്റലിക്കാരുമാണ്. ഏഴു ജപ്പാന്‍കാര്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്നാണ് ഔദ്യോഗിക വിശദീകരണം. മറ്റുള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വെള്ളിയാഴ്ച രാത്രി 9.20ഓടെയണ് ഭീകരര്‍ ധാക്കയിലെ ആര്‍ട്ടിസാന്‍ സ്പാനിഷ് ബേക്കറിയില്‍ ഇരച്ചുകയറി വിദേശികള്‍ ഉള്‍പ്പെടെയുള്ള 35 പേരെ ബന്ദികളാക്കുന്നത്. ഇതില്‍ 13 പേരെ സൈന്യം മോചിപ്പിച്ചു.




Sharing is Caring