മഞ്ഞ ചരടിന് മൂന്ന് മാസം മാത്രം ആയുസ്സ്

പാലക്കാട്: ​തേങ്കുറുശ്ശിയില്‍ യുവാവ്​ വെ​േട്ടറ്റു മരിച്ചു. തേങ്കുറുശ്ശി മാനാംകുളമ്ബ്​ സ്​കൂളിന്​ സമീപമാണ്​ സംഭവം. ഇലമന്ദം ആറുമുഖന്‍റെ മകന്‍ അനീഷ് (അപ്പു -27) ആണ് മരിച്ചത്. ദുരഭിമാന കൊലപാതകമാണെന്ന്​ പൊലീസ്​ സംശയിക്കുന്നു. ​അനീഷിന്‍റെ ഭാര്യയുടെ അമ്മാവന്‍ സുരേഷും ഭാര്യാപിതാവ്​ പ്രഭുകുമാറും ചേര്‍ന്ന്​ വെട്ടിക്കൊലപ്പെടുത്തിയതാണെന്നാണ്​​ കരുതുന്നത്​.

ജോലിക്ക് പോയി തിരിച്ചു വരുന്ന വഴി വൈകീട്ട്​ ഏഴുമണിയോടെയാണ്​ അനീഷ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. മൂന്ന്​ മാസം മുമ്ബാണ്​ സ്​കൂള്‍ കാലം തൊട്ട്​ പ്രണയിച്ച പെണ്‍കുട്ടിയെ അനീഷ്​ രജിസ്റ്റര്‍ വിവാഹം ചെയ്​തത്​. കൊലപാതകം ആസൂത്രിതമാണെന്നും വിവാഹത്തിന്​ താല്‍പര്യമില്ലാതിരുന്ന പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുമ്ബ്​ ഭീഷണിപ്പെടുത്തിയതായും അനീഷിന്‍റെ സഹോദരന്‍ മാധ്യമങ്ങളോട്​ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *