സിനിമാ ലോകത്തിന് വിതുമ്പലായ് അനിൽ

ക്രിസ‌്മസ് രാത്രി നടന്‍ അനില്‍ നെടുമങ്ങാടിന്റെ വിയോഗം മലയാളി ഞെട്ടലോടെയാണ് കേട്ടത്. സച്ചിയെപ്പറ്റി എഴുതിയ അനിലിന്റെ അവസാന ഫേസ്‌ബുക്ക് കുറിപ്പ് ഉള്‍പ്പടെ ഇന്നലെ സമൂഹ മാദ്ധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഒടുവില്‍ അനില്‍ അവിസ്‌മരണീയമാക്കിയ അയ്യപ്പനും കോശിയും എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

സിനിമയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സീനുകള്‍ നടന്ന പൊലീസ് സ്റ്റേഷനാണ് പശ്‌ചാത്തലം. പൃഥ്വിരാജുമൊത്തുളള ഷോട്ടിനിടെ അനിലിന്റെ കഥാപാത്രമായ എസ്‌ ഐ സതീഷ് കുമാറിന് ഡയലോഗ് തെറ്റിപ്പോവുകയും പിന്നാലെയുണ്ടാവുന്ന ചിരിയുമാണ് ദൃശ്യങ്ങളിലുളളത്.ബിജു മേനോനുമൊത്തുളള ഷോട്ടിനിടെയുളള രസകരമായ നിമിഷവും ദൃശ്യങ്ങളിലുണ്ട്.

ഇന്നലെ വൈകുന്നേരമാണ് തൊടുപുഴ മലങ്കര ജലാശയത്തിലെ കയത്തില്‍പ്പെട്ട് അനില്‍ നെടുമങ്ങാട് മുങ്ങി മരിക്കുന്നത്. നീന്തല്‍ അറിയാമായിരുന്നെങ്കിലും ആഴക്കയത്തില്‍പ്പെട്ടതാണ് അപകടത്തിനിടയാക്കിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് അനിലിനെ ജീവനോടെ കരക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം അനിലിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *