ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി


download (1)കോഴിക്കോട്: ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. പന്നിയങ്കര കൈലാസത്തില്‍ വട്ടാഞ്ചേരി കീഴില്‍ അശോകന്റെ മകന്‍ ശൈലേഷ് കുമാര്‍(45) ആണ് ഭാര്യ സബിത(36)യെ കത്തികൊണ്ട് കുത്തിയത്.


ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. ഇവര്‍ അബോധാവസ്ഥയിലായതുകാരണം മൊഴിയെടുക്കാനായിട്ടില്ല. പരപുരുഷനുമായി ബന്ധമാണ് സംഭവത്തിനു പിന്നിലെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.


ഭാര്യയുടെ കാമുകനെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശൈലേഷ് കുമാര്‍ ശ്രമിച്ചിരുന്നതായി വിവരമുണ്ട്. ഇതിനുശേഷമാണ് ഭാര്യയെ വീട്ടിലെത്തി കുത്തിയത്. ഭാര്യ മരിച്ചെന്നു കരുതിയാണ് ഇയാള്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.



Sharing is Caring