പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താല്‍

പത്തനംതിട്ട: സി പി എം പത്തനംതിട്ട ജില്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാഠപുസ്തകം വൈകുന്നതിനെതിരേ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പത്തനംതിട്ട ഡി ഇ ഒ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *