ഭാരത വംശജ നിക്കി ഹാലെ യുഎന്നില്‍ അമേരിക്കൻ സ്ഥാനപതിയാകും

വാഷിങ്ടണ്‍: ഭാരത വംശജയായ അമേരിക്കൻ വനിത നിക്കി ഹാലെയെ ഐക്യരാഷ്ട്ര സംഘടനയിലേക്കുള്ള യുഎസിന്റെ പ്രതിനിധിയായി ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ചു. സെനറ്റിന്റെ കൂടി അംഗീകാരം ലഭിച്ചാല്‍ യുഎസ് ഭരണകൂടത്തില്‍ ക്യാബിനറ്റ് പദവിയുള്ള സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യന്‍- അമേരിക്കന്‍ എന്ന ബഹുമതി നിക്കി ഹാലെയ്ക്കു സ്വന്തമാകും.

ഇന്ത്യന്‍ വംശജയായ യുഎസിലെ ആദ്യ വനിതാ ഗവർണറാണ് നിക്കി. നിലവില്‍ യുഎസിലെ സൗത്ത് കരോലിനയിൽ ഗവര്‍ണറാണ് നിക്കി ഹാലെ. ലൂയിസിയാനയില്‍ ഗവര്‍ണറായ ബോബി ജിന്‍ഡല്‍ കഴിഞ്ഞാല്‍ യുഎസില്‍ ഗവര്‍ണറാകുന്ന രണ്ടാമത്തെ ഇന്ത്യന്‍- അമേരിക്കന്‍ വംശജയാണ് നിക്കി ഹാലെ

പഞ്ചാബില്‍ നിന്നു യുഎസിലേക്കു കുടിയേറിയവരാണു നിക്കിയുടെ മാതാപിതാക്കള്‍. അഫ്ഗാനിസ്ഥാനില്‍ സേവനം അനുഷ്ഠിച്ചിരുന്ന പട്ടാള ക്യാപ്റ്റനായ മൈക്കലാണു ഭര്‍ത്താവ്. രണ്ടു മക്കള്‍: റെന, നളിന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *