ബ്രിട്ടനില്‍നിന്ന് കോഴിക്കോട് എത്തിയയാള്‍ക്ക് കോവിഡ്

ബ്രിട്ടനില്‍നിന്ന് കോഴിക്കോട്ടെത്തിയയാള്‍ക്ക് കോവിഡ്. വ്യാഴാഴ്ച രാവിലെ കോഴിക്കോട്ടെത്തിയ മെഡിക്കല്‍ കോളേജ് സ്വദേശിയായ മുപ്പത്തിയാറുകാരനാണ് രോഗം സ്ഥിരീകരിച്ചത്.

ബ്രിട്ടനില്‍ മാരക വൈറസ് സ്ഥിരീകരിച്ചശേഷം കേരളത്തിലെത്തിയവരില്‍ കണ്ടെത്തിയ ആദ്യപോസിറ്റീവ് കേസാണിത്. അതീവ ജാഗ്രതയോടെയാണ് ആരോഗ്യവകുപ്പ് ഇയാളെ പരിചരിക്കുന്നത്.കൊച്ചിയില്‍ വിമാനമിറങ്ങിയാണ് ഇയാള്‍ കോഴിക്കോട്ട് എത്തിയത്. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് വന്നതോടെ ആര്‍ടിപിസി ആര്‍ പരിശോധനക്ക് വിധേയനാക്കി. സ്രവം പൂനെയിലേക്കയച്ചു. ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച മാരക വൈറസാണോ എന്ന് പരിശോധിക്കാനാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *