കാർഷിക നിയമങ്ങള്‍ക്കെതിരായ ഡൽഹിയിലെ സമരത്തിന് ഒരു മാസം

കാർഷിക നിയമങ്ങള്‍ക്കെതിരായ ഡൽഹി അതിർത്തികളിലെ സമരം ഒരു മാസമാകുന്നു. കേന്ദ്രം നടത്താനിരിക്കുന്ന ചർച്ചയിൽ നിയമങ്ങൾ പിൻവലിക്കൽ അജണ്ടയാകണമെന്ന് കർഷകർ. അദാനി, അംബാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണം ശക്തമാക്കും. അതേസമയം വാജ്പേയിയുടെ ജന്മദിനമായ ഇന്ന് പ്രധാനമന്ത്രി ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായി സംവദിക്കും.

അതിശൈത്യത്തെയും പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് കർഷക സമരം മുന്നോട്ട് പോവുകയാണ്. സമരം ഒരു മാസം തികയുമ്പോള്‍ 32 കർഷകർക്ക് ജീവൻ നഷ്ടപ്പെട്ടു. നിയമങ്ങള്‍ പിൻവലിക്കും വരെ സമരമെന്ന ഉറച്ച നിലപാടിലാണ് കർഷകർ.

കേന്ദ്രം നടത്താനിരിക്കുന്ന ചർച്ചയില്‍ നിയമങ്ങള്‍ പിന്‍വലിക്കല്‍ അജണ്ടയാകണമെന്നാണ് കർഷകരുടെ ആവശ്യം. ഉന്നയിക്കുന്ന ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിക്കുന്നില്ലെന്നും കർഷകർ ആരോപിച്ചു.

സമരം ശക്തിമാക്കുന്നതിന്‍റെ ഭാഗമായി ഇന്ന് മുതല്‍ 27 വരെ ഹരിയാനയിലെ ടോൾ പ്ലാസകളിൽ പിരിവ് അനുവദിക്കില്ല. സമരം കോർപ്പറേറ്റ് വിരുദ്ധ നീക്കമായി മാറ്റുന്നതിനുള്ള പ്രചാരണം ശക്തമാക്കും. അദാനി, അംബാനി കമ്പനികളുടെ ഉത്പന്നങ്ങളും സേവനങ്ങളും ഉപേക്ഷിക്കാനുള്ള പ്രചാരണം ഉടന്‍ ആരംഭിക്കും.

അതേസമയം നിയമത്തെ അനുകൂലിച്ചു കൊണ്ടുള്ള പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ ഒമ്പത് കോടി കർഷകരെ അഭിസംബോധന ചെയ്യും. ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത കർഷകരുമായാണ് സംവദിക്കല്‍. ഒമ്പത് കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ കീഴിൽ 18,000 കോടി നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. യു.പി ബി.ജെ.പി 2500 ഇടങ്ങളില്‍ കിസാന്‍ സംവാദ് സംഘടിപ്പിക്കും. നിയമത്തെ അനുകൂലിക്കുന്ന കർഷക സംഘടന നേതാക്കളുമായുള്ള ചർച്ച കൃഷിമന്ത്രി തുടരുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *