ബ്രസീല്‍ ഇതിഹാസം പെലെ 38 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തി. 1977ലാണ് പെലെ അവസാനമായി ഇന്ത്യയിലെത്തിയത്. ദുബൈ സന്ദര്‍ശനത്തിന് ശേഷമാണ് അദേഹം കൊല്‍ക്കത്തിയിലെത്തിയത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ ചുനി ഗോസ്വാമിയും ദീബേന്ദു ബിശ്വാസും ചേര്‍ന്നാണ് പെലെയെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ സ്വീകരിച്ചത്. നാളെയാണ് പെലെയുടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ വാര്‍ത്താ സമ്മേളനത്തിലാണ് പെലെ ആദ്യം പങ്കെടുക്കുക. ചൊവാഴ്ച്ച അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത-കേരളാ ബ്ലാസ്റ്റേഴ്‌സ് മത്സരവും അദേഹം വീക്ഷിക്കും. അതേദിവസം അത്‌ലറ്റിക്കോയുടെ കളിക്കാരുമായി അദേഹം സംവദിക്കുകയും ചെയും.













