ഇടതുമുന്നണിയിലെ ധാരണയനുസരിച്ച് സി.പി.എമ്മിനു ലഭിക്കുന്ന സര്‍ക്കാര്‍ ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ അധ്യക്ഷന്മാരുടെ പട്ടിക സംബന്ധിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഏകദേശ ധാരണ. അന്തിമപട്ടികയ്ക്ക് വെള്ളിയാഴ്ച ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ രൂപംനല്‍കും. മുന്‍ എം.എല്‍.എ.മാരായ എം.വി.ജയരാജന്‍,കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.എം.ദിനേശ് മണി എന്നിവര്‍ പട്ടികയിലുണ്ട്. എം.വി.ജയരാജനെ കെ.ടി.ഡി.സി. ചെയര്‍മാന്‍ സ്ഥാനത്തേക്കും കോലിയക്കോട് കൃഷ്ണന്‍നായരെ സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്കും സി.എം.ദിനേശ് മണിയെ ജി.സി.ഡി.എ. അധ്യക്ഷസ്ഥാനത്തേക്കും പരിഗണിക്കുന്നുവെന്നാണ് സൂചന.













