കോഴിക്കോട് തിരുവണ്ണൂര്‍ പാലാട്ട് എ യു പി സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വൈകുന്നതില്‍ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധം. ഒന്നരമാസം കൊണ്ട് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്കൂള്‍ താല്‍ക്കാലിക സംവിധാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
പാലാട്ട് സ്കൂളും മലാപ്പറമ്പ് സ്കൂളും എത്രയും പെട്ടെന്ന് ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ ഭൂമിയുടെ വില നിശ്ചയിക്കുന്നതടക്കമുളള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. ഇതാണ് പാലാട്ട് എ.യു.പി സ്കൂളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതിഷേധത്തിന് കാരണം. പതിനേഴ് കുട്ടികളും നാല് അധ്യാപകരടക്കം അഞ്ച് ജീവനക്കാരുമായി തിരുവണ്ണൂര്‍ ഗവ. യു പി സ്കൂളിലും അര്‍ബന്‍ റിസോഴ്സ് സെന്ററിലുമായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്.














