ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് അഹമ്മദാബാദില്‍ ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സരോജ് പാണ്ഡെ എന്നിവര്‍ നിരീക്ഷകര്‍ ആയി യോഗത്തില്‍ പങ്കെടുക്കും.
ആനന്ദിബെന്‍ പട്ടേലിന്റെ മന്ത്രിസഭയിലെ അംഗം ആയ നിതിന്‍ പട്ടേല്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാനി, കേന്ദ്ര മന്ത്രി പുരുഷോത്തം രൂപാല എന്നിവരുടെ പേരുകള്‍ ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. പട്ടേല്‍ സമുദായ അംഗം എന്നത് നിധിന്‍ പട്ടേലിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ജനകീയ നേതാവല്ലത്താത് നിധിന്‍ പട്ടേലിന് തിരിച്ചടി ആയേക്കും.














