ബെംഗളൂരുവില്‍ പുതുവര്‍ഷരാത്രിയിലെ അതിക്രമം: രണ്ടുപേര്‍ പിടിയില്‍


പുതുവര്‍ഷരാത്രിയില്‍ സ്ത്രീ ഉള്‍പ്പെടുന്ന ഇരുചക്ര വാഹനയാത്രക്കാരെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു പോലീസ് അറിയിച്ചു. കഴിഞ്ഞദിവസമാണ് ഇരുചക്ര വാഹനയാത്രക്കാരായ മൂന്നുപേരെ ഒരു സംഘം ആളുകള്‍ ക്രൂരമായി ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയത്.രണ്ടുപുരുഷന്മാരും ഒരു സ്ത്രീയുമായിരുന്നു ബൈക്കില്‍ ഉണ്ടായിരുന്നത്. അംബരീഷ്, ലോകേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്നും ഇന്ദിരാ നഗറിലാണ് സംഭവം നടന്നതെന്നും പോലീസ് അറിയിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


ഇതാദ്യമായല്ല പുതുവര്‍ഷരാത്രിയില്‍ ബെംഗളൂരുവില്‍ അതിക്രമങ്ങളുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ പുതുവര്‍ഷ രാത്രിയില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടന്നതിന്റെ വീഡിയോകള്‍ പുറത്തെത്തുകയും വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.




Sharing is Caring