ബിജെപി ജനപ്രതിനിധികള്‍ നോട്ട് അസാധുവാക്കിയ ദിനം മുതലുള്ള തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് അസാധുവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്ന നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ 31 വരെയുള്ള ബാങ്ക് ഇടപാടുകളുടെ വിവരങ്ങളാണ് നല്‍കേണ്ടത്. പാര്‍ലമെന്റ് എംപിമാരും സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദേശം.
ഡല്‍ഹിയില്‍ ഇന്ന് നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്.

നവംബർ 8നാണ് 500,1000 രൂപയുടെ നോട്ടുകൾ പിൻലിച്ച തീരുമാനമുണ്ടായത്. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ ഈ തീരുമാനം നേരത്തെ അറിഞ്ഞിരുന്നുവെന്നും വന്‍ തോതില്‍ അക്കൌണ്ടില്‍ നിക്ഷേപിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ തീരുമാനമുണ്ടായത്.













