സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരരെ വധിച്ചു

ജമ്മു കാഷ്മീരിലെ നഗ്രോതയിലുള്ള സൈനിക ക്യാമ്പ് ആക്രമിച്ച നാലു ഭീകരരെയും സൈന്യം വധിച്ചു. എട്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ കീഴടക്കിയത്. ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

ജമ്മുവില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോട്ട സൈനിക താവളത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.ഇന്നു പലര്‍ച്ചെ 5.30 ഓടെയാണ് ആക്രമണം ഉണ്ടായത്. സൈനിക ക്യാമ്പിനു നേരെ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം ആക്രമണം നടത്തുകയായിരുന്നു. പിന്നീടു സൈനിക താവളത്തിന് സമീപം ഒളിച്ചിരുന്ന ഭീകരരെ ഏറെ നേരത്തെ പോരാട്ടത്തിനുശേഷം സൈന്യം വധിക്കുകയായിരുന്നു.

ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ നഗ്രോതയിലെ പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്തെ സ്‌കൂളുകളും ഓഫീസുകളും താല്ക്കാലികമായി അടച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *