തനിക്ക് വോട്ട് ചെയ്ത എം.എല്‍.എമാര്‍ക്ക് നന്ദി അറിയിച്ച് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍.
പണ രാഷ്ട്രീയത്തിനും കൈയ്യൂക്ക് രാഷ്ട്രീയത്തിനും ലഭിച്ച തിരിച്ചടിയാണിത്. വിജയം തന്റെത് മാത്രമല്ല, സത്യം ജയിക്കട്ടെയെന്നും പട്ടേല്‍ പ്രതികരിച്ചു.

തന്നോടു ബി.ജെ.പിക്കുള്ള പകയും രാഷ്ട്രീയ ഭീകരതയും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ജനങ്ങള്‍ അവര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.













