ഡി-സിനിമാസ് തുറക്കാമെന്ന് ഹൈക്കോടതി

ചാലക്കുടി നഗരസഭ പൂട്ടിയ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തിയറ്റര്‍ ഡി-സിനിമാസ് തുറക്കാമെന്ന് ഹൈക്കോടതി. പൂട്ടിയതിനെതിരെ സഹോദരന്‍ അനൂപ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

എ.സിക്കു വേണ്ടി ഉയര്‍ന്ന എച്ച്.പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്ന് കാണിച്ചാണു നഗരസഭ പ്രമേയം പാസാക്കി തിയേറ്റര്‍ പൂട്ടിച്ചത്. എന്നാല്‍, തങ്ങളുടെ വാദം കേള്‍ക്കാതെയാണ് നഗരസഭ തിയേറ്റര്‍ അടപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

തിയേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ എല്ലാ ലൈസന്‍സുമുണ്ടെന്ന് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതുടര്‍ന്നാണ് പ്രവര്‍ത്തിക്കാന്‍ കോടതി അനുമതി നല്‍കിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *