ബി.ജെ.പിയില്‍ 80 ശതമാനവും അദ്വാനി രാഷ്ട്രപതിയാവണമെന്ന് ആഗ്രഹിച്ചവര്‍- ശത്രുഘ്‌നന്‍ സിന്‍ഹ


ബി.ജെ.പിക്കുള്ളിലെ 80 ശതമാനം ആളുകള്‍ രാഷ്ട്രപതിയായി എല്‍.കെ അദ്വാനിയെ തെരഞ്ഞെടുക്കണമെന്ന്ആഗ്രഹിച്ചിരുന്നവരാണെന്ന് ബോളിവുഡ് നടനും മുന്‍കേന്ദ്ര മന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. താന്‍ മാത്രമല്ല പാര്‍ട്ടിയിലെ ഭൂരിഭാഗവും അദ്വാനി രാഷ്ട്രപതിയാവണമെന്നാണ് ആഗ്രഹിച്ചിരുന്നത്. തന്റെ സുഹൃത്തും ഗുരുവും വഴികാട്ടിയുമായിരുന്ന അദ്വാനി തന്നെയായിരുന്നു ആസ്ഥാനത്തിന് ഏറ്റവും അനുയോജ്യന്‍. അദ്ദേഹം ചിന്തകനായിരുന്നു. ബഹുമാന്യനും അനുഭവസ്ഥനുമാണ്. അദ്ദേഹത്തോളം രാഷട്രപതി സ്ഥാനത്തിന് അര്‍ഹനായ മറ്റൊരാളില്ലായിരുന്നുവെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.


മറ്റുള്ളവര്‍ ഭയം മൂലമാണ് ഇക്കാര്യം തുറന്നു പറയാത്തത്. അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ടിക്കറ്റ് നഷ്ടമാവുമെന്നും ഇക്കൂട്ടര്‍ ഭയക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അദ്വാനിയെ രാഷ്ട്രപതിയാക്കണമെന്ന് നിര്‍ദ്ദേശിച്ചത് ശത്രുഘ്‌നന്‍ സിന്‍ഹയായിരുന്നു. മോദിയെ പ്രധാനമന്ത്രയാക്കുന്നതിനെ എതിര്‍ത്ത് അദ്വാനി രംഗത്തു വന്നപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച് ശത്രുഘ്‌നന്‍ സിന്‍ഹയുമുണ്ടായിരുന്നു.



Sharing is Caring