ജമ്മു കശ്മീർ പുൽവാമയിൽ ആക്രമണം; രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു


കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് ലഷ്‍കറെ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ നിന്ന് എകെ-47, എകെ-56 എന്നീ തോക്കുകളും കണ്ടെടുത്തു. സി.ആര്‍.പി.എഫും രാഷ്ട്രീയ റൈഫിള്‍സും ജമ്മു കാശ്മീര്‍ പൊലിസുമായി ചേര്‍ന്നാണ് അക്രമികളെ നേരിട്ടത്.


ഇന്ന് പുലർച്ചെ പുൽവാമ ലിറ്റർ ഗ്രാമത്തിൽ ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈന്യത്തിനു നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു. ഹാഫിസ് നിസാര്‍, വസീം ഷാ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് പോലീസ് അറിയിച്ചു.




Sharing is Caring