ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബിസിസിഐ) നടത്തിപ്പിനായി നാലംഗ പാനലിനെ സുപ്രീംകോടതി നിയമിച്ചു.
മുന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍(സിഎജി) വിനോദ് റായ്, ചരിത്രകാരന്‍ രാമചന്ദ്രഗുഹ, മുന്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക ഡാന എഡുല്‍ജി, വിക്രം ലിമായെ എന്നിവരെയാണ് ബി.സി.സി.ഐ ഭരണസമിതി നേതൃത്വത്തിലേക്ക് സുപ്രീംകോടതി നിയമിച്ചത്.

കായിക സെക്രട്ടറിയെ ബിസിസിഐ ഭരണസമിതിയുടെ സെക്രട്ടറിയായി നിയമിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജി തള്ളിയാണ് കോടതിയുടെ നിയമനം.













