ബിഎസ്എഫ് പിടിച്ചെടുത്തത് നാല് കിലോ ഹെറോയിന്‍


ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ നിന്ന് ബിഎസ്എഫ് പിടിച്ചെടുത്തത് നാല് കിലോ ഹെറോയിന്‍. പാക്കിസ്ഥാനില്‍ നിന്ന് കടത്തി കൊണ്ട് വന്ന ഹെറോയിന്‍ അമൃത്സര്‍ സെക്ടറിലെ പള്‍മോറാന്‍ പോസ്റ്റിന് സമീപത്ത് നിന്നാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് ഡിഐജി ആര്‍.കെ കടാരിയ വ്യക്തമാക്കി.


നേരത്തെ അതിര്‍ത്തി വേലിക്കടുത്തായി വ്യത്യസ്തമായ തരച്ചില്‍ ചില ശബ്ദങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ മൂടല്‍ മഞ്ഞ് കാരണം പരിശോധനയില്‍ ആരേയും കണ്ടെത്താനായില്ലെന്ന് ബിഎസ്എഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഒരു കിലോ വീതമുള്ള നാല് പാക്കറ്റ് ഹെറോയിന്‍ കണ്ടെടുത്തത്. ഇതു സംബന്ധിച്ച കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.




Sharing is Caring