എടിഎം നിയന്ത്രണത്തില്‍ ഭാഗിക ഇളവ്


നോട്ടുകള്‍ അസാധുവാക്കലിന് പിന്നാലെ എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. ആഴ്ചയില്‍ 24,000 രൂപയായി ഉയര്‍ത്തി.ബുധനാഴ്ച മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍വരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. എടിഎം നിയന്ത്രണം പിന്‍വലിച്ചെങ്കിലും ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല.


അതേ സമയം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള പണമിടപാടിനുള്ള നിയന്ത്രണം തുടരും . എന്നാല്‍ ഉടന്‍ തന്നെ ഇത് പിന്‍വലിക്കുമെന്നും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട് . കറന്റ് അക്കൗണ്ടുകള്‍ക്കുള്ള എല്ലാ നിയന്ത്രണവും പിന്‍വലിച്ചതായും ആര്‍ ബി ഐ വ്യക്തമാക്കിയിട്ടുണ്ട് .


നിലവില്‍ 10,000 രൂപയാണ് ഒരാള്‍ക്ക് ദിവസം പിന്‍വലിക്കാന്‍ പറ്റുന്നത്. നേരത്തെ 4,500, 2000 എന്നിങ്ങനെയായിരുന്നു പിന്‍വലിക്കാവുന്ന തുകയുടെ അളവ്.



Sharing is Caring