യുവതിയുടെ കൊല: തുറിച്ചു നോട്ടം താക്കീതു ചെയ്തതിന്റെ പ്രതികാരമെന്ന് റിപ്പോര്‍ട്ട്


പൂനെ ഇന്‍ഫോസിസിലെ ജീവനക്കാരിയായിരുന്ന രസിതയുടെ കൊലപാതകം തുറിച്ചു നോട്ടം താക്കീതു ചെയ്തതിന്റെ പ്രതികാരമെന്ന് സംശയിക്കുന്നതായി പൊലിസ്. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസി. കമ്മീഷണര്‍ വൈശാലി യാദവാണ് ഇക്കാര്യം വെളിപെടുത്തിയത്.


കമ്പനിയിലെ സുരക്ഷ ജീവനക്കാരനായ ബാബന്‍ സൈക്യ രസിലയെ തുറിച്ചു നോക്കിയതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം വാക്തര്‍ക്കമുണ്ടായിരുന്നതായി പറയുന്നു. ഇനിയിതാവര്‍ത്തിച്ചാല്‍ പരാതിപ്പെടുമെന്ന് രസിത ഇയാളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.


അവധി ദിനമായ ഞായറാഴ്ച തന്റെ പ്രൊജക്ട് പൂര്‍ത്തിയാക്കാനായ എത്തിയ രസിലയോട് തനിക്കെതിരെ പരാതി നല്‍കരുതെന്ന് ഇയാള്‍ ആവശ്യപ്പെടുകയും തര്‍ക്കങ്ങള്‍ക്കൊടുവില്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പൊലിസ് പറയുന്നത്.

കൂടുതല്‍ അന്വേഷണത്തിനായ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് രസിലയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ് രസീല. കുന്ദമംഗലം പൊലിസ് സ്റ്റേഷനിലെ ഹോഗാര്‍ഡ് രാജുവിന്റെ മകളാണ്.

ഒരു വര്‍ഷമായി പൂനെ ഇന്‍ഫോസിസില്‍ ജോലി ചെയ്തു വരികയാണ്. ഓഫീസിലെ സുരക്ഷാ ജീവനക്കാരനായ ബാബന്‍ സൈക്യ(26)യെ അറസ്റ്റ് ചെയ്തിട്ടുണ്ട്.



Sharing is Caring