ബാഴ്സലോണ യുവതാരം പെഡ്രി ബാഴ്സലോണ വാഗ്ദാനം ചെയ്ത രണ്ടാഴ്ചത്തെ അധിക വിശ്രമം വേണ്ട എന്ന് വെച്ച് തിരികെ ബാഴ്സലോണ ക്യാമ്ബില്‍ എത്തിയിരിക്കുകയാണ്. താരത്തിന് ഒളിമ്ബിക്സില്‍ പങ്കെടുത്തതിനാല്‍ ഓഗസ്റ്റ് 18വരെ വെക്കേഷന് നല്കാന് ബാഴ്സലോണ തീരുമാനിച്ചിരുന്നു. എന്നാല്‍ പെഡ്രി അത് നിരസിച്ച് തിരികെ ബാഴ്സലോണ ക്യാമ്ബില്‍ എത്തിയിരിക്കുകയാണ്. താരം ഇന്ന് മുതല്‍ ബാഴ്സലോണക്ക് ഒപ്പം പരിശീലനം ആരംഭിക്കും.
സീസണില്‍ ആദ്യ മത്സരത്തില്‍ മാച്ച് സ്ക്വാഡില്‍ എത്താന്‍ ആണ് പെഡ്രി ശ്രമിക്കുന്നത്. 18കാരനായ താരം ഈ കഴിഞ്ഞ സീസണില്‍ 73 മത്സരങ്ങള്‍ ആണ് ആകെ പെഡ്രി കളിച്ചത്. ബാഴ്സലോണക്കായി കഴിഞ്ഞ സീസണിലെ ഭൂരിഭാഗം മത്സരവും കളിച്ച പെഡ്രി ക്ലബ് ഫുട്ബോള്‍ സീസണ് കളിച്ചതിനു പിന്നാലെ യൂറോ കപ്പ് കളിക്കാന്‍ സ്പെയിനൊപ്പം പോയി.