സിനിമ ചിത്രീകരണത്തിനിടെ ഷോക്കേറ്റ് സ്റ്റണ്ട് താരം മരിച്ചു

സിനിമ ചിത്രീകരണത്തിനിടെ വൈദ്യുതാഘാതമേറ്റ് സ്റ്റണ്ട് താരം മരിച്ചു. തമിഴ്നാട് സ്വദേശിയായ വിവേക്(35) ആണ് മരിച്ചത്. അജയ് റാവുവും രചിത റാവുവും നായികനായകന്‍മാരാകുന്ന ‘ലവ് യു രാചു’ എന്ന കന്നഡ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ബിഡദിക്കു സമീപമുള്ള ജോഗേനഹള്ളിയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ ഇവ 11 കെവി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഉടൻ തന്നെ പരിക്കേറ്റവരെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *