ബാര്‍ കോഴക്കേസ്: കെ.എം മാണിക്കും എതിര്‍കക്ഷികള്‍ക്കും നോട്ടിസ്, കേസ് ഡിസംബര്‍ എട്ടിലേക്കു മാറ്റി


mani
ബാര്‍ കോഴക്കേസ് ഡിസംബര്‍ രണ്ടിലേക്ക് മാറ്റിവച്ചു. കേസില്‍ എല്ലാ കക്ഷികളേയും കേള്‍ക്കണമെന്ന അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. കെ.എം മാണിയുടെയും എതിര്‍കക്ഷികളുടെയും ഭാഗം കേള്‍ക്കാന്‍ നോട്ടിസും അയച്ചിട്ടുണ്ട്.


എല്ലാ കക്ഷികളുടെയും ഭാഗം കേട്ട ശേഷം മാത്രമേ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്ന് അഡ്വക്കറ്റ് ജനറല്‍ വാദിച്ചിരുന്നു. ഇതു പരിഗണിച്ചാണ് നോട്ടിസ് അയക്കാനും ഹരജിയില്‍ ഉത്തരവ് പറയാന്‍ മറ്റൊരു ദിവസവും തെരഞ്ഞെടുത്തത്.


കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണം. കെ.എം മാണിക്ക് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയത് അന്വേഷിക്കണം. കേസിന്റെ ഗുണദോഷത്തെപ്പറ്റി ആരും പരസ്യമായി പറയരുത്. ഏതു സാഹചര്യത്തിലാണ് അങ്ങനെയാരു പരാമര്‍ശമുണ്ടായതെന്നു സത്യവാങ്മൂലത്തിലൂടെ അറിയിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

കെ.എം മാണി കുറ്റക്കാരനല്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന അന്വേഷണത്ത ബാധിക്കില്ലേ എന്നു രാവിലെ കേസ് പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. ഇതേ സർക്കാരിന്‍റെ കീഴില്‍ വരുന്ന വിജിലന്‍സ് നടത്തുന്ന അന്വേഷണം നീതിപൂർവ്വമായിരിക്കുമോ എന്നും കേസ് സി.ബി.ഐക്കു വിടുന്നതല്ലേ നല്ലതെന്നും കോടതി ചോദിച്ചിരുന്നു.



Sharing is Caring