ബാര്‍കോഴ കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി


highcourt-02
ബാര്‍കോഴ കേസില്‍ സിബിഐ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ അഭിപ്രായം തേടിയ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റി. വിജിലന്‍സിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസിലെ ല്ലൊ കക്ഷികള്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.സിബിഐ അന്വേഷണ ആവശ്യം ഡിവിഷന്‍ ബഞ്ച് തള്ളിയതാണെന്ന് എജി കോടതിയെ അറിയിച്ചു.ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണമാണ് ഉചിതമെന്നും കേസില്‍ വിജിലന്‍സ് അന്വേഷണം നീതിപൂര്‍വ്വമാകില്ലെന്നും കോടതി നിരീക്ഷിച്ചു. മന്ത്രി കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം കാര്യക്ഷമമാകുന്നത് എങ്ങനെയാണെന്നും ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ചോദിച്ചു.പുറത്തുള്ള ഏജന്‍സിയുടെ അന്വേഷണമാണ് ഉചിതമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.സിബിഐയുടെ അഭിപ്രായം തേടട്ടെയെന്നും കോടതി പറഞ്ഞു. എന്നാല്‍ സിബിഐയുടെ അഭിപ്രായം തേടാനുള്ള നീക്കത്തെ അഡ്വക്കേറ്റ് ജനറല്‍ എതിര്‍ത്തു. വിഷയത്തില്‍ ഉച്ചയ്ക്ക് ശേഷം സര്‍ക്കാരിന്റെ തീരുമാനമറിയിക്കണമെന്ന് എജിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി കേസ് പരിഗണിക്കുന്നത് ഡിസംബര്‍ രണ്ടിലേക്ക് മാറ്റുകയായിരുന്നു.




Sharing is Caring