ബലപ്രയോഗത്തിലൂടെയല്ല, നിയമത്തിലൂടെ രാമക്ഷേത്രമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി


അയോധ്യയിലെ രാമഭൂമി വിഷയം ബി.ജെ.പിയുടെ ലോകസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളതാണെന്നും ക്ഷേത്രനിര്‍മാണം നിയമപരമായി നടത്തുമെന്നും ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ പ്രതികരണമാണിത്.
‘രാമഭൂമി വിഷയം ഞങ്ങളുടെ 2014-ലെ പ്രകടനപത്രികയിലുള്ളതാണ്. ഇതില്‍ നിന്നും ഞങ്ങള്‍ക്ക് എങ്ങനെയാണ് ഒളിച്ചോടാന്‍ സാധിക്കുക. ബലപ്രയോഗത്തിലൂടെ നിര്‍മിക്കുമെന്ന് ഞങ്ങള്‍ പറയുന്നില്ല. സുപ്രീംകോടതിയുടെ അനുവാദത്തിലൂടെയാണ് അത് നടപ്പിലാക്കാന്‍ പോകുന്നത്’, സ്വാമി വ്യക്തമാക്കി.




Sharing is Caring