മാന്‍വേട്ടക്കേസ്: രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്


മാന്‍വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. തെളിവുകളുടെ അഭാവത്തില്‍ ജൂലായ് 25 നാണ് രാജസ്ഥാന്‍ ഹൈക്കോടതി സല്‍മാന്‍ഖാനെ കുറ്റവിമുക്തനാക്കിയത്.
താരത്തിനൊപ്പം മറ്റ് പ്രതികളെയും കുറ്റവിമുക്തരാക്കിയിരുന്നു. ഇവര്‍ക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയാണെന്ന് കോടതി പറഞ്ഞിരുന്നു.
1998 ല്‍ മാന്‍വേട്ട നടത്തിയെന്നാണ് കേസ്. 1998 സപ്തംബര്‍ 26ന് ജോധ്പൂരിലും സപ്തംബര്‍ 28ന് ഖോദ ഫാമിലും മാന്‍വേട്ട നടത്തിയെന്നായിരുന്നു ആരോപണം.




Sharing is Caring