‘ബര്‍മുട’യില്‍ ബാങ്ക് ജീവനക്കാരനായി ഷെയ്ന്‍ നിഗം

ടി കെ രാജീവ് സംവിധാനം ചെയ്യുന്ന ബര്‍മുട എന്ന ചിത്രത്തിന്റെ വ്യത്യസ്തമായ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ഷെയിന്‍ നിഗം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. കൃഷ്ണദാസ് പങ്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമ ഒരു നടന്ന സംഭവത്തെ ആസ്പദമാക്കിയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഷെയിന്‍ നിഗത്തിന്റെ കഥാപാത്രം ഇന്ദുഗോപനെ ചുറ്റിപറ്റിയാണ് സിനിമയുടെ കഥ നടക്കുന്നത്. ഇന്ദുഗോപന്‍ ഒരു ബാങ്ക് ജീവനക്കാരനാണ്. തുടര്‍ന്ന് എസ് ഐ ജോഷ്വ എന്ന വിനയ് ഫോര്‍ട്ടിന്റെ കഥാപാത്രത്തിനടുത്തേക്ക് ഷൈന്‍ നിഗം ഒരു പരാതി നല്‍കാന്‍ പോകുകയാണ്. പിന്നീട് ഇരുവരും തമ്മിലുണ്ടാകുന്ന നര്‍മ്മം നിറഞ്ഞ സംഭാഷണങ്ങളും, വാക്ക് തര്‍ക്കവുമാണ് സിനിമയിലുള്ളതെന്നും രാജീവ് വ്യക്തമാക്കി.

കിസ്മത്തില്‍ വിനയ് ഫോര്‍ട്ടും ഷെയിനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തമാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍. കൂടാതെ ആദ്യമായാണ് ഷെയിന്‍ നിഗം ഒരു കോമടി കഥാപാത്രത്തെ ചിത്രത്തില്‍ ഉടനീളമായി അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്താണ് സിനിമ ഷൂട്ട് ചെയ്യുന്നതെങ്കിലും കഥാപാത്രങ്ങള്‍ക്ക് പ്രത്യേക ഭാഷാശൈലിയൊന്നും ഇല്ല. ചിത്രത്തില്‍ കശ്മീരി നടിയായ ശൈലി കൃഷനയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ സൈജു കുറിപ്പ്, ഗൗരി നന്ദ, സുധീര്‍ കരമന, ഹരീഷ് കണാരന്‍, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ് എന്നിവരും അണിനിരക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *