അരനൂറ്റാണ്ടിന്റെ അനശ്വരതയിൽ സത്യൻ

തി​​രു​​വ​​ന​​ന്ത​​പു​​രം: ഓ​​ട​​യി​​ല്‍ നി​​ന്നെ​​ത്തി​​യ പ​​പ്പു​​വി​​ന്റെ ബ്ലാ​​ക്ക് ആ​​ന്‍​ഡ് വൈ​​റ്റ് ജീ​​വി​​ത​​ത്തി​​ല്‍ നി​​ന്നും പ​​ള​​നി​​യു​​ടെ ക​​ള​​ര്‍ ഫ്രെ​യി​മി​​ലേ​​ക്കു​​ള്ള സ​​ത്യ​​ന്‍ മാ​​ഷി​​ന്റെ പ​​ര​​കാ​​യ​​പ്ര​​വേ​​ശം ഇ​​ന്നും മ​​ല​​യാ​​ളി​​ക​​ള്‍​​ക്ക് ത്രി​​ല്ല​​ടി​​പ്പി​​ക്കു​​ന്ന ഓ​​ര്‍​​മ​​ക​​ളാ​​ണ്. നി​​ര​​വ​​ധി ഹി​​റ്റു​​ക​​ള്‍ സ​​മ്മാ​​നി​​ച്ച മ​​ല​​യാ​​ള​​ത്തി​​ന്റെ ആ​​ദ്യ സൂ​​പ്പ​​ര്‍ സ്​​റ്റാ​​റാ​​യി​​രു​​ന്ന മാ​​നു​​വേ​​ല്‍ സ​​ത്യ​​നേ​​ശ​​ന്‍ എ​​ന്ന “സ​​ത്യ​​ന് മാ​​ഷ്’ ന​​മ്മെ​ വി​​ട്ടു​​പോ​​യി​​ട്ട് ഇ​​ന്ന് അ​​ര​​നൂ​​റ്റാ​​ണ്ടു പി​​ന്നി​​ടു​​മ്ബോ​ള്‍,​ ചാ​​ന​​ലു​​ക​​ളി​​ലും ന​​വ മാ​​ധ്യ​​മ​​ങ്ങ​​ളി​​ലും സി​​നി​​മ​​ക​​ള്‍ ക​​ണ്ട് സു​​ഹൃ​​ത്തു​​ക്ക​​ളും ആ​​രാ​​ധ​​ക​​രു​​മെ​​ല്ലാം വി​​ളി​​ച്ച്‌ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ഓ​​ര്‍​​മ​​ക​​ള്‍ പ​​ങ്കു​​വ​​യ്ക്കാ​​റു​​ണ്ടെ​​ന്ന് സ​​ത്യ​​ന്‍ മാ​​സ്റ്റ​​റി​​ന്റെ കു​​ടും​​ബം പ​​റ​​യു​​ന്നു.

അ​​മ്ബ​​താം ച​​ര​​മ​​ദി​​ന​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി സ​​ത്യ​​ന്റെ ഓ​​ര്‍​​മ​​ക​​ളും ജീ​​വി​​ത​​വും പു​​തി​​യ ത​​ല​​മു​​റ​​യ്ക്ക് പ​​ങ്കു​​വ​​യ്ക്കാ​​ന്‍ സ​​ത്യ​​ന്‍ ഫൗ​​ണ്ടേ​​ഷ​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഇ​​ന്ന് ഓ​​ണ്‍​​ലൈ​​നി​​ല്‍ “സ​​ത്യ​​ന്‍ സ്മൃ​​തി 2021′ സം​​ഘ​​ടി​​പ്പി​​ക്കു​ന്നു​ണ്ട് ​കു​​ടും​​ബം. ഇ​​ന്ന് വൈ​​കു​​ന്ന​​രം ഏ​​ഴു​​മ​​ണി​​ക്ക് സ​​ത്യ​​ന്‍ ഫൗ​​ണ്ടേ​​ഷ​​ന്റെ ഫെ​​യ്സ്ബു​​ക്ക് പേ​​ജി​​ലും യൂ ​​ട്യൂ​​ബ് ചാ​​ന​​ലി​​ലും പ​​രി​​പാ​​ടി​​ക​​ള്‍ ലൈ​​വാ​​യി ടെ​​ലി​​കാ​​സ്റ്റ് ചെ​​യ്യും.

സാം​​സ്കാ​​രി​​ക വ​​കു​​പ്പ് മ​​ന്ത്രി സ​​ജി ചെ​​റി​​യാ​​ന്‍ ച​​ട​​ങ്ങ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​മ​​ച​​ന്ദ്ര​​ന്‍ ക​​ട​​ന്ന​​പ്പ​​ള്ളി എം​​എ​​ല്‍​​എ, മു​​ന്‍ സാം​​സ്കാ​​രി​​ക വ​​കു​​പ്പ് മ​​ന്ത്രി എ.​​കെ ബാ​​ല​​ന്‍ തു​​ട​​ങ്ങി​​യ​​വ​​രും ച​​ട​​ങ്ങി​​ല്‍ പ​ങ്കെ​ടു​ക്കും. ഉ​​ദ്ഘാ​​ട​​ന​​ത്തി​​ന് ശേ​​ഷം മു​​തി​​ര്‍​​ന്ന സം​​വി​​ധാ​​യ​ക​​ര്‍, ന​​ടീ​ന​​ട​​ന്മാ​​ര്‍, പി​​ന്ന​​ണി ഗാ​​യ​​ക​​ര്‍ അ​​ട​​ക്കം അ​​നു​​ഭ​​വ​​ങ്ങ​​ള്‍ പ​​ങ്കു​​വെ​യ്ക്കു​​മെ​​ന്ന് സ​​ത്യ​​ന്‍ മാ​​ഷി​​ന്റെ പേ​​ര​​ക്കു​​ട്ടി​​യും ന​​ടി​​യും ഗാ​​യി​​ക​​യു​​മാ​​യ ഡോ.​ ​ആ​​ശ ജീ​​വ​​ന്‍ മെ​​ട്രൊ വാ​​ര്‍​​ത്ത​​യോ​​ട് പ​​റ​​ഞ്ഞു.

“”പ​​ട്ടാ​​ള​​ത്തി​​ലും പൊ​​ലീ​​സി​​ലും സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച ശേ​​ഷം സി​​നി​​മ​​യി​​ലെ​​ത്തി​​യ അ​​പ്പൂ​​പ്പ​​ന്‍ വ​​ള​​രെ ക​​ര്‍​​ക്ക​​ര്‍​​ശ​​ക്കാ​​ര​​നാ​​ണെ​​ന്നാ​​ണ് എ​​ല്ലാ​​വ​​രും പ​​റ​​ഞ്ഞു കേ​​ട്ടി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍, കാ​​ര്‍​​ക്ക​​ശ്യ​​ക്കാ​​ര​​നാ​​യ അ​​ദ്ദേ​​ഹം സു​​ഹൃ​​ത്തു​​ക്ക​ളെ​യും സ​​ഹാ​​യം അ​​ഭ്യ​​ര്‍​​ഥി​​ച്ചെ​​ത്തു​​ന്ന​​വ​​രെ​​യും പ​​രി​​ഗ​​ണി​​ച്ചി​​രു​​ന്ന​​ത് അ​​വ​​ര്‍ പോ​​ലും തി​​രി​​ച്ച​​റി​​യാ​​ത്ത രീ​​തി​​യി​​ലാ​​യി​​രു​​ന്നു​​വെ​​ന്ന് ഗു​​രു​​നാ​​ഥ​​ന്‍ കൂ​​ടി​​യാ​​യ അ​​ന്ത​​രി​​ച്ച സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ന്‍ എം.​​ജി രാ​​ധാ​​കൃ​​ഷ്ണ​​ന്‍ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്.”

സി​​നി​​മ​​യി​​ല്‍ പാ​​ടു​​ന്ന​​തി​​നാ​​യി രാ​​ധാ​​കൃ​​ഷ്ണ​​ന്‍ സ​ത്യ​നെ സ​​മീ​​പി​​ച്ചു. ശ​​ര​​ശ​​യ്യ എ​​ന്ന സി​​നി​​മ​​യു​​ടെ ച​​ര്‍​​ച്ച​​ക​​ള്‍ ന​​ട​​ക്കു​​ന്ന സ​​മ​​യ​​മാ​യി​രു​ന്നു. ന​​ട​​ക്കി​​ല്ലെ​​ന്നു ക​​ടു​​പ്പി​​ച്ച്‌ പ​​റ​​ഞ്ഞ സ​​ത്യ​​ന്‍ അ​​ക​​ത്തു ചെ​​ന്ന് ത​​നി​​ക്ക് വേ​​ണ്ടി സം​​സാ​​രി​​ച്ചു. എ​​ന്റെ ഒ​​രു പ​​യ്യ​​ന്‍ വ​​ന്നി​​ട്ടു​​ണ്ട്. ന​ന്നാ​യി പാ​ടും. അ​​വ​​ന് വേ​​ണ്ട​​തെ​​ന്താ​​ണെ​​ന്ന് വ​​ച്ചാ​​ല്‍ ചെ​​യ്യ​​ണം- എ​​ന്ന് മാ​​ത്ര​​മാ​​യി​​രു​​ന്നു പ​​റ​​ഞ്ഞ​​ത്. ഇ​ത് രാ​ധാ​കൃ​ഷ്ണ​ന്‍ അ​റി​ഞ്ഞി​ല്ല.
വി​​ഷ​​മ​​ത്തോ​​ടെ അ​​വി​​ടെ നി​​ന്നു പോ​​കാ​​നി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് ചി​​ത്ര​​ത്തി​​ലെ “”ഉ​​ത്തി​​ഷ്ഠ​​താ, ജാ​​ഗ്ര​​ത” എ​​ന്ന് തു​​ട​​ങ്ങു​​ന്ന ഗാ​​നം ആ​​ല​​പി​​ക്കാ​​ന്‍ ത​​ന്നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത കാ​​ര്യം രാ​ധാ​കൃ​ഷ്ണ​ന്‍ അ​​റി​​ഞ്ഞ​ത്. എ​ന്നാ​ല്‍ ആ ​സി​നി​മ റി​ലീ​സാ​കാ​ന്‍ സ​ത്യ​ന്‍ കാ​ത്തു​നി​ന്നി​ല്ല.

“”അ​​ങ്ങ​​നെ ഒ​​രു​​പാ​​ട് അ​​നു​​ഭ​​വ ക​​ഥ​​ക​​ള്‍ അ​​പ്പൂ​​പ്പ​​ന്റെ സു​​ഹൃ​​ത്തു​​ക്ക​​ളി​​ല്‍ നി​​ന്ന് അ​​റി​​യാ​​ന്‍ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​പ്പോ​​ഴും അ​​ക്കാ​​ല​​ത്തു​​ള്ള സി​​നി​​മാ പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍ ത​​ന്നെ കാ​​ണു​​മ്ബോ​​ള്‍ എ​​ഴു​​ന്നേ​​റ്റ് നി​​ന്ന് കൈ ​​കൂ​​പ്പാ​​റു​​ണ്ട്. അ​​ത് അ​പ്പൂ​പ്പ​നോ​​ടു​​ള്ള സ്നേ​​ഹ​​വും ബ​​ഹു​​മാ​​ന​​വും കൊ​ണ്ടാ​ണ്. ഇ​​ത് പോ​​ലെ ഓ​​രോ​​രു​​ത്ത​​രു​​ടെ​​യും അ​​നു​​ഭ​​വ​​ങ്ങ​​ളി​​ലൂ​​ടെ സ​​ത്യ​​നെ ഓ​​ര്‍​​മി​​ക്കാ​​ന്‍ വേ​​ണ്ടി​യു​ള്ള ഒ​​രു പ്ലാ​​റ്റ്ഫോ​​മാ​​ണ് ഇ​​ന്ന​​ത്തെ അ​​നു​​സ്മ​​ര​​ണം. ”- ആ​​ശാ ജീ​​വ​​ന്‍ പ​​റ​​ഞ്ഞു. സ​​ത്യ​​ന്റെ ജീ​​വി​​ത​​ത്തെ ആ​​സ്പ​​ദ​​മാ​​ക്കി​​യു​​ള്ള സി​​നി​​മ​​യും പി​​ന്നാ​​ലെ​​യെ​​ത്തു​​ന്നു​​ണ്ട്. സ​​ത്യ​​ന്റെ മൂ​​ന്ന് മ​​ക്ക​​ളി​​ല്‍ ഇ​​ള​​യ​​വ​​നാ​​യ ജീ​​വ​​ന്റെ മ​​ക​​ളാ​​ണ് ആ​​ശ. ഭ​​ര്‍​​ത്താ​​വ് ലി​​ജോ വി​​ദേ​​ശ​​ത്താ​​ണ്.​ മ​​ക​​ള്‍ ന​​യോ​​മി ഹ​​ന്ന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *