കേന്ദ്രത്തിന്‍റെ പൗരത്വ വിജ്ഞാപനം: ലീഗിന്‍റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

മുസ്‍ലിംകളല്ലാത്തവരിൽ നിന്നും പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച കേന്ദ്ര വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ലീഗിന്റെ ഹരജിക്കെതിരെ കേന്ദ്രം നൽകിയ എതിർ സത്യവാങ്മൂലവും ഇന്ന് പരിഗണിക്കുന്നുണ്ട്. വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവുമായി ഒരു ബന്ധവുമില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. കഴിഞ്ഞ മാസം 28ന് പുറത്തിറക്കിയ വിജ്ഞാപനം ചോദ്യംചെയ്ത് മുസ്‍ലിം ലീഗ് നൽകിയ അപേക്ഷ പരിഗണിക്കാനിരിക്കെയാണ്, നടപടിയെ ന്യായീകരിച്ച് കേന്ദ്രം സുപ്രീംകോടതിയിൽ ഇന്നലെ എതി൪ സത്യവാങ്മൂലം സമ൪പ്പിച്ചത്. 2004ൽ പുറത്തിറക്കിയ പൗരത്വ നിയമത്തിന്റെ ചട്ടങ്ങളനുസരിച്ച് നേരത്തെയും സമാന സ്വഭാവമുള്ള വിജ്ഞാപനങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രത്തിന്റെ ന്യായീകരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *