യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ നിശാക്ലബിലുണ്ടായ വെടിവയ്പ്പിൽ രണ്ടു മരണം. 17 പേർക്കു പരുക്കേറ്റു. ഇതിൽ പലരുടെയും നില അതീവഗുരുതരമാണ്. കൗമാരക്കാർക്കുവേണ്ടിയുള്ള പരിപാടിയായിരുന്നു ക്ലബിൽ നടന്നത്. ആക്രമണം നടത്തിയ ഒരു യുവാവിനെ പിടികൂടിയെന്നും ഒരാൾ ഒാടി രക്ഷപ്പെട്ടുന്നുമാണ് റിപ്പോർട്ട്.













