കോഴിക്കോട് വേങ്ങേരി പച്ചക്കറി വിതരണ കേന്ദ്രത്തില്‍ മന്ത്രിയുടെ റെയ്ഡ്

കോഴിക്കോട് വേങ്ങേരിയിലെ പച്ചക്കറി സംഭരണ-വിതരണ കേന്ദ്രത്തില്‍ കൃഷി-ഭക്ഷ്യ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ മിന്നല്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ വന്‍ ക്രമക്കേടാണ് കണ്ടെത്തിയത്. പച്ചക്കറി വിപണനത്തിലും സംഭരണത്തിലും കെട്ടിടം വാടകയ്ക്ക് നല്‍കിയ ഇനത്തിലും വലിയ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പരിശോധനയ്ക്ക് ശേഷം മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *